Monday, May 6, 2024
keralaLocal News

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചു ;വനം വകുപ്പ് ഓഫീസര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി

കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍പെടുത്തി തരിശുനിലമായി വര്‍ഷങ്ങളായി കിടന്ന ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത 100 മൂഡ് മരച്ചീനി കാട്ടുപന്നികള്‍ നശിപ്പിച്ചു.മുക്കൂട്ടുതറ കെ ഒ റ്റി റോഡിലാണ് സംഭവം.എയ്ഞ്ചല്‍വാലി യുവകര്‍ഷക കൂട്ടായ്മയായ അഗ്രോ ഡ്രീംസിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.പാതി വിളവായ മരച്ചീനികളാണ് നശിപ്പിരിക്കുന്നത്.600 മരച്ചീനി,ഏത്തവാഴ 200, ചേമ്പ് 100, കാച്ചില്‍ 50, ചേന 50കാന്താരി 150 എന്നിങ്ങനെ സമ്മിശ്ര കൃഷിയാണ് ചെയ്തത് മുക്കൂട്ടുതറ കെ ഒ റ്റി റോഡ് പണപിലാവ് പള്ളിക്കുന്ന്,ഗോവിന്ദന്‍ കവല, ആരുവാച്ചാംകുഴി,എന്നീ പ്രദേശത്തിലെ നൂറുകണക്കിന് കര്‍ഷകരുടെ കൃഷിയാണ് കാട്ടു പന്നികള്‍ നശിപ്പിക്കുകയാണ്.കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യം ഉന്നയിച്ചു എരുമേലി ഗ്രാമപഞ്ചായത് കമ്മറ്റി റേഞ്ച് ഓഫീസറോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തിയെന്നുംവാര്‍ഡ് മെമ്പര്‍ പ്രകാശ് പുളിക്കന്‍ പറഞ്ഞു.കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വനവും-വന്യ ജീവികളെയും സംരക്ഷികേണ്ട ഉത്തരവാദിത്തം വനം വകുപ്പിനാണ്.കൃഷി നശിപ്പിച്ച കാട്ടുപന്നിയെ ജനവാസ കേന്ദ്രത്തില്‍ നിന്ന് തുരത്തേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്വമായതിനാലാണ് വനം വകുപ്പ് റേഞ്ച് ഓഫീസര്‍ക്കെതിരെ എരുമേലി പോലീസില്‍ അഗ്രോ ഡ്രീംസ് കര്‍ഷക കൂട്ടായ്മ പരാതി നല്‍കിത്.