Saturday, May 18, 2024
keralaNews

കിരണ്‍കുമാറിനു ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

ന്യൂഡല്‍ഹി സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍, പ്രതിയും ഭര്‍ത്താവുമായ കിരണ്‍കുമാറിനു ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. വിസ്മയ കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണു ജാമ്യം നല്‍കിയത്.

2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്.കിരണ്‍കുമാര്‍ അറസ്റ്റ് ചെയ്തു. ആദ്യം ഇയാളെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു.