Monday, May 6, 2024
keralaNews

എം. ശിവശങ്കറിനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ പ്രവശിച്ച എം. ശിവശങ്കറിനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് 2020 ജൂലൈ 16 മുതല്‍ സസ്‌പെന്‍ഷനിലായിരുന്ന ശിവശങ്കറിനെ ചൊവ്വാഴ്ചയാണ് തിരിച്ചെടുത്തത്.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് 2020 ജൂലൈ 16 ന് ശിവശങ്കര്‍ സസ്‌പെന്‍ഷനിലാകുന്നത്. സ്വര്‍ണകടത്ത്, ഡോളര്‍കടത്തുകേസുകളില്‍ ആരോപണ വിധേയനാവുകയും പിന്നീട് പ്രതിചേര്‍ക്കപ്പെടുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സ്വപ്്‌നാ സുരേഷിന് സ്്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ ഉയര്‍ന്ന തസ്തിക നല്‍കിയതിലും അദ്ദേഹം ആരോപണവിധായനായിരുന്നു.

കസ്റ്റംസ്, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലാണ് എം.ശിവശങ്കര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അന്നത്തെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലവധി കഴിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരെയുള്ള നടപടി പുനപരിശോധിക്കണമെന്ന അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കാനുള്ള തീരുമാനം. മുഖ്യമന്ത്രി കൂടി അനുകൂല തീരുമാനമെടുത്തതോടെയാണ് അദ്ദേഹത്തിനു സര്‍വീസിലേക്ക് തിരിച്ചെത്താനുള്ള വഴി തുറന്നത്.