Thursday, May 2, 2024
keralaNews

നവജാതശിശുവിനെ കണ്ടെത്തി അമ്മയ്ക്കു കൈമാറി.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി അമ്മയെ ഏല്പിച്ചു.മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ്.ഗാന്ധി നഗര്‍ പോലീസാണ് അന്വേഷണം നടത്തിയത്.ആശുപത്രിയിലെ നഴ്‌സിന്റെ വേഷത്തില്‍ എത്തിയായ സ്ത്രീ കുഞ്ഞിനെ കടത്തിയത്.വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ മകളെയാണ് ആശുപത്രിയില്‍നിന്നു കടത്തിയത്. ഇന്നലെയാണ് അശ്വതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കുഞ്ഞിനെ പരിശോധിക്കാനെന്നു പറഞ്ഞാണ് വാങ്ങിയത്.