Monday, April 29, 2024
indiaNewsSports

പരിശീലനകന്റെ വേഷമണിയാനൊരുങ്ങി സുരേഷ് റെയ്‌ന

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സുരേഷ് റെയ്‌ന പുതിയ ഇന്നിങ്‌സിന് തുടക്കമിടാന്‍ ഒരുങ്ങുന്നു. ഇത്തവണ പരിശീലകന്റെ റോളിലാണ് താരം എത്തുക. വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് ക്രിക്കറ്റില്‍ പരിശീലനം നല്‍കുകയാണ് റെയ്‌നയുടെ ലക്ഷ്യം.ഇതിനായി ജമ്മു കശ്മീരില്‍ സുരേഷ് റെയ്‌ന ക്രിക്കറ്റ് അക്കാദമി ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി റെയ്‌ന ചര്‍ച്ച നടത്തി.റെയ്‌നയുടെ സ്വപ്നത്തിന് ഗവര്‍ണര്‍ പച്ചക്കൊടി നല്‍കിയതോടെ കശ്മീര്‍ ഡിവിഷനില്‍ അഞ്ചും ജമ്മുവില്‍ അഞ്ചും അക്കാദമികള്‍ ആരംഭിക്കും.