Tuesday, April 30, 2024
EntertainmentkeralaNews

യൂട്യൂബ് വ്ലോഗര്‍മാര്‍ക്ക് പിഴശിക്ഷ

മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യൂ ട്യൂബ് വ്ലോഗര്‍മാര്‍ക്ക് പിഴശിക്ഷ. മലമ്പുഴ അണക്കെട്ടിന്റെ നിരോധിത മേഖലയിലായിരുന്നു യൂട്യൂബര്‍മാര്‍ കാര്‍ അപകടമുണ്ടാക്കിയത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും രൂപ മാറ്റത്തില്‍ വരുത്തിയതിനുമാണ് കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിയില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് 10500 രൂപ പിഴ വിധിച്ചത്.
കഴിഞ്ഞ ദിവസമാണ് മലമ്പുഴ അകമലവാരത്ത് രണ്ട് പേര്‍ വാഹനാഭ്യാസം നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ വാഹനം മറിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തെത്തിയത്. അനുവദനീയമായതിലും കൂടുതല്‍ വീതിയുള്ള ചക്രങ്ങളാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്. ചക്രങ്ങള്‍ മാറ്റിയെന്ന് വ്ലോഗര്‍മാര്‍ അറിയിച്ചു. കോഴിക്കോട് ആര്‍ടിഐ ഓഫിസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. ഡാമിന്റെ നിരോധിത മേഖലയില്‍ കടന്നുകയറിയതിന് ജലവിഭവ വകുപ്പ് പരാതി നല്‍കും. ഇതുവരെ പരാതി നല്‍കിയിട്ടില്ല. സ്ഥലം സന്ദര്‍ശിച്ച ശേഷം പൊലീസില്‍ പരാതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.