Monday, April 29, 2024
keralaNews

കൊച്ചി മെട്രോ ഇന്ന് വീണ്ടും പുനഃരാരംഭിക്കും.

കൊച്ചി മെട്രോ ഇന്ന് വീണ്ടും പുനഃരാരംഭിക്കും. രാവിലെ 7 മണി മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്.

അതേസമയം നിലച്ച സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പം മൊട്രോ യാത്ര പേട്ടവരെ നീളുകയാണ്. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു സര്‍വീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്. പേട്ടവരെ സര്‍വീസ് നീളുന്നതോടെ 22 സ്റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.