Tuesday, April 16, 2024
keralaNews

യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി.

യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരില്‍ പുഴക്കലില്‍ അഡ്വ നമിത ശോഭനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 വയസായിരുന്നു പ്രായം. നമിത താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നമിതയെ കാണാനില്ലായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വിവാഹ മോചനം നേടിയ ആളാണ് നമിത. ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.