Thursday, May 9, 2024
keralaNews

മണിമലയില്‍ മധ്യവയസ്‌കന്‍ ആറ്റില്‍ ചാടി.

മണിമലയില്‍ മധ്യവയസ്‌കന്‍ ആറ്റില്‍ ചാടി.സര്‍ക്കാര്‍ റവന്യൂ വകുപ്പിലെ സ്‌പെഷ്യല്‍ ഓഫീസര്‍ കങ്ങഴ പ്രകാശ് എന്‍ (53) ആണ് ചാടിയത്.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.മണിമല പാലത്തില്‍ നിന്നാണ് ഇദ്ദേഹം ആറ്റില്‍ ചാടിയത്. പാലത്തില്‍ നിന്ന് ആള് ആറ്റില്‍ചാടുന്നത് കണ്ടയുടന്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് രക്ഷിക്കാന്‍ പിന്നാലെ ചാടുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വില്ലേജോഫീസറെ ഇനിയും കണ്ടെത്താനായിട്ടില്ല.