Thursday, May 9, 2024
EntertainmentkeralaNews

താനും മഞ്ജുവും, തമ്മില്‍ ഒരു ശത്രുതയുമില്ല – ദിലീപ് തുറന്നു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു ദിലീപും, മഞ്ജുവാര്യരും.1998 മുതല്‍ 2014വരെ നീണ്ടുനിന്ന16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഇന്നും അതിന്റെ കാരണം ആര്‍ക്കും അറിയില്ല. ഇതിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് മഞ്ജുവാര്യരുമൊത്ത് വീണ്ടും അഭിനയിക്കുന്നതിനെ ക്കുറിച്ച് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി ഇങ്ങനെയാണ്”ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം’