Monday, April 29, 2024
keralaLocal NewsNews

എരുമേലിയില്‍ മത്സ്യ വ്യാപാരം കടുത്ത മത്സരത്തിലേക്ക്…

 

നീണ്ട കാലത്തെ ലോക് ഡൗണിന് ശേഷം എരുമേലിയിലെ മത്സ്യ വ്യാപാരം ശക്തിപ്രാപിക്കുകയാണ് . കഴിഞ്ഞ ഒരാഴ്ചത്തെ വാശിയേറി കച്ചവട മാണ് എരുമേലിയില്‍ മത്സ്യ വ്യാപാരം കടുത്ത മത്സരത്തിലേക്ക് നീക്കിയത് . മത്തി – 200 , കിളി – 250, ചൂര – 300, അയല – 250 , ചെമ്പല്ലി – 200, കവരാല്‍ – 250, മോദ- 400 – 500, കേര – 500 എന്നിങ്ങനെയായിരുന്നു കിലോക്ക് വില വാങ്ങിയിരുന്നത് . പല കച്ചവടക്കാരും ഇതില്‍ കൂടുതലും – കുറച്ചും വാങ്ങുന്നതും പതിവായിരുന്നു . എന്നാല്‍ ഇന്നു മുതല്‍ മത്തി – 2 കിലോ – 100 രൂപ , കിളി – ഒന്നര കിലോ – 100 രൂപ അടക്കം മറ്റു മത്സ്യങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവിലാണ് വിറ്റഴിക്കുന്നത് . എരുമേലിയില്‍ തന്നെ പത്തോളം കച്ചവട കേന്ദ്രങ്ങളാണുള്ളത് . വര്‍ഷങ്ങളായി മത്സ്യ കച്ചവടം നടത്തിവന്ന ചിലര്‍ മാറി നിന്നതോടെയാണ് മേഖലയില്‍ പുതിയ ആളുകള്‍ അതും വില വര്‍ദ്ധനയുമായി രംഗത്തെത്തിയത് . എന്നാല്‍ ഇന്നലെ രാവിലെയോടെ പഴയ ചില വ്യാപാരികള്‍ കുറഞ്ഞ വിലയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്
എരുമേലിയില്‍ മത്സ്യ വ്യാപാരം കടുത്ത മത്സരത്തിലേക്ക് വഴിയൊരുക്കിയത് . മത്തിക്ക് കിലോ – 200,240 , കിളിക്ക് 250 – 300 ഒക്കെ വാങ്ങി ഇന്നത്തെ കൊള്ള കച്ചവടത്തിന് ചിലര്‍ തയ്യാറെടുക്കുമ്പോഴാണ് നല്ല മത്സ്യം വിലക്കുറവില്‍ എത്തിയത് . എരുമേലിയില്‍ അടുത്തിടെ ഒന്നും കാണാത്ത തരത്തില്‍ മത്സ്യ വ്യാപാര രംഗത്തുണ്ടായ വിലവര്‍ദ്ധന ലോക് ഡൗണിന്റെ മറവില്‍ ഒളിച്ചിരിക്കുകയായിരുന്നു . എന്നാല്‍ നിസ്സാര വിലക്ക് മത്സ്യം വിറ്റഴിക്കപ്പെട്ടതോടെയാണ് ഈ രംഗത്തെ പകല്‍ കൊള്ള നാട്ടുകാര്‍ തിരിച്ചറിയുന്നത് . മത്സ്യം വില കുറഞ്ഞ് കച്ചവടം തുടങ്ങിയതോടെ മറ്റ് കച്ചവടക്കാരും പ്രതിസന്ധിയിലായി . മത്സ്യം വില കുറച്ച് വില്‍ക്കേണ്ട സമ്മര്‍ദ്ദവും ഉണ്ടായതോടെ ലാഭമാണോ – നഷ്ടമാണോ എന്നറിയാന്‍ പറ്റാത്ത രീതിയിലേക്ക് എരുമേലിയിലെ മത്സ്യ വ്യാപാരം മാറി . എന്നാല്‍ നാട്ടുകാര്‍ക്ക് ഇത് ലാഭവുമായി ……..