Tuesday, April 30, 2024
keralaNews

പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലയിലെ പട്ടയ പ്രശ്നങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ കോളനികൾ നവീകരിച്ച് ജീവിത നിലവാരം ഉയർത്തുന്നതുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കും. ഇതിന് പുറമെ മലയോര മേഖലയിലെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും എയ്ഞ്ചൽ വാലിയിൽ നടന്ന പ്രചാരണ യോഗത്തിൽ ഇദ്ദേഹം വ്യക്തമാക്കി.