മൂക്കൻപ്പെട്ടിയിൽ പുന:പ്രതിഷ്ഠ വാർഷികം .
1743 മൂക്കൻപ്പെട്ടി എസ് എൻ ഡി പി ശാഖാ യോഗത്തിന്റെയും ,വനിതാ സംഘം, യൂത്ത് മൂവ്മെൻറ്, കുടുംബ യൂണിറ്റ്, സംയുക്ത ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുന:പ്രതിഷ്ഠ വാർഷികം നടത്തും .24/2/2021- ബുധനാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണർത്തൽ – 5 -15-നട തുറപ്പ് , 5-30 നിർമ്മാല്യ ദർശനം,
6 മണിക്ക് ഉഷപൂജ തുടർന്ന് അഷ്ടദ്രവ്യ സമേദ ഗണപതി ഹോമം, 7 മണിക്ക് പതാക ഉയർത്തൽ, 8 മണി മുതൽ ഗുരുദേവ കൃതികളുടെ പരായണം, 9-30 ന് – പഞ്ചവിംശതി, കലശപൂജ തുടങ്ങിയവ കുഴിമാവ് പാറയിൽ വിനോദ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടത്തുമെന്നും പ്രസിഡന്റ് പി വി ശിവദാസ് പുത്തൻപുരയിൽ, വൈ :പ്രസിഡന്റ് പി ജി റെജിമോൻ പൊടിപ്പാറ സെക്രട്ടറി. പി ആർ ശശിധരൻ പാറയിൽ പറഞ്ഞു .