Saturday, May 4, 2024
keralaNews

വാക്‌സീന്‍ എടുത്ത ശേഷം മരണം; പരാതി…

കോവിഡ് വാക്‌സീന്‍ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി. പരിയാരം മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി. കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മോഹന്‍ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാക്‌സീന്‍ പ്രത്യാഘാതങ്ങളെ മെഡിക്കല്‍ കോളജ് അധികൃതര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.

‘പരിയാരം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്നു. വാക്‌സീന്‍ എടുത്തതിനു ശേഷം തലവേദനയും ഛര്‍ദിയും തുടങ്ങി. കൂടെ വാക്‌സീന്‍ എടുത്ത പലര്‍ക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്‌സീന്‍ എടുത്ത ശേഷമുള്ള പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് കൈകാര്യം ചെയ്യാന്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു” കുടുംബം പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍. കോളജിലെ വിദ്യാര്‍ഥിനിയായതിനാല്‍ പ്രത്യേക പരിചരണം നല്‍കിയിരുന്നതായും അറിയിച്ചു.