Tuesday, April 30, 2024
keralaNews

കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ട സ്ഥലം മാറ്റം; പ്രതിഷേധവുമായി ജീവനക്കാര്‍

കെ.എസ്.ആര്‍.ടി.സിയിലെ കൂട്ട സ്ഥലമാറ്റത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍. കോഴിക്കോട് ജില്ലയില്‍ മാത്രം 369 ഡ്രൈവര്‍മാരെയാണ് തിരുവന്തപുരത്തേക്ക് സ്ഥലംമാറ്റിയത്. ഇത് സര്‍വീസുകളെ ബാധിച്ചു തുടങ്ങി. കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയതിനാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പ്രതിഷേധം. ദൂരസ്ഥലത്തേക്കുള്ള സ്ഥലം മാറ്റം അന്യായമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കോഴിക്കോട് ജില്ലയിലെ 369 പേരില്‍ 156 പേരും കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് .സ്ഥലം മാറ്റം സര്‍വീസുകളെ ബാധിച്ചു തുടങ്ങി. തിരുവനന്തപുരത്തേക്കുള്ള എ.സി ബസുകള്‍ക്ക് 112 ഡ്രൈവര്‍മാരെ ആവശ്യമാണ്.സ്ഥലം മാറ്റം ലഭിച്ചതോടെ ഇവരുടെ എണ്ണം 46 ആയി. സ്ഥലം മാറ്റം മരവിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തില്‍ അനുകൂല സമീപനമില്ലെങ്കില്‍ തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിക്കില്ല എന്ന നിലപാടിലാണ് ഡ്രൈവര്‍മാര്‍.