Monday, April 29, 2024
indiaNews

43 പുതിയ മന്ത്രിമാര്‍ ;കേന്ദ്ര തൊഴില്‍, വിദ്യാഭ്യാസ മന്ത്രിമാര്‍ രാജിവച്ചു

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ പുന:സംഘടന ഇന്ന് വൈകിട്ട് ആറു മണിക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങ്. നിരവധി പുതുമുഖങ്ങളേയും യുവാക്കളേയും ഇത്തവണ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെട്ടും. മലയാളി വ്യവസായിയും കേരള എന്‍ഡിഎ വൈസ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. 43 പുതിയ മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു പേര്‍ക്ക് ക്യാബിനറ്റ് പദവിയുണ്ടാകും.

എം. നാരായണസ്വാമി, നാരായണന്‍ റാണെ, സര്‍ബാനന്ദ സോനോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ, അജയ് ഭട്ട്, ഭൂപേന്ദര്‍ യാദവ്, ശോഭ കരന്ദ്‌ലജെ, സുനിത ദുഗ്ഗല്‍, മീനാക്ഷി ലേഖി, ഭാരതി പവാര്‍, ശാന്താനു താക്കൂര്‍, കപില്‍ പാട്ടീല്‍, ആര്‍സിപി സിങ്, പശുപതി പരാസ് എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുന്നതിനൊപ്പം നിലവിലെ മന്ത്രിമാരെ ഒഴിവാക്കുകയും ചിലരുടെ വകുപ്പുകള്‍ മാറ്റുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വാര്‍ എന്നിവര്‍ രാജിവച്ചു.