Thursday, May 16, 2024
keralaNews

ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍.

രണ്ടാം തവണ അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പോരായ്മ മറികടക്കാനും നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുമാണ് പുതിയ നീക്കമെന്നാണ് സൂചന.മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായും പാര്‍ട്ടി നേതൃത്വവുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ന് വൈകീട്ട് അഞ്ചരയോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. 28ഓളം പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍