Monday, April 29, 2024
keralaNews

4070 പേര്‍ക്കു കൂടി കോവിഡ്

കേരളത്തില്‍ 4070 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.15 പേര്‍ മരിച്ചു. 4345 പേര്‍ രോഗമുക്തരായി. ആകെ 57241 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11. കോഴിക്കോട് (552), എറണാകുളം (514) ജില്ലകളിലാണ് കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍കോട് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കോവിഡ് ബാധിതര്‍. ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 58,313 പേരാണ്. നിരീക്ഷണത്തിലുള്ളത് 2,46,811 പേര്‍.

കൂടുതല്‍ വാക്‌സീന്‍ ആവശ്യപ്പെട്ട് കത്ത്

കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്‌സീന്‍ ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ടെന്നു മന്ത്രി കെ.കെ. ശൈലജ. വാക്‌സീന്‍ ലഭിച്ചാല്‍ ഉടന്‍ എല്ലാവര്‍ക്കും കൊടുക്കാനുള്ള സംവിധാനം കേരളത്തിനുണ്ട്. കോവിഡ് മരണനിരക്കു കുറയ്ക്കാന്‍ സാധിച്ചതു കേരളത്തിന്റെ നേട്ടമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.