Saturday, April 27, 2024
Local NewsNews

മുണ്ടക്കയത്ത് കാണാതായ സ്‌കൂള്‍ കുട്ടികളെ കണ്ടെത്തി

മുണ്ടക്കയം: മുണ്ടക്കയത്ത് നിന്നും ഇന്ന് ഉച്ച കഴിഞ്ഞ് കാണാതായ ഏന്തയാര്‍ കപ്പിലാമൂട് കുറ്റിപ്പാങ്ങാട്ട് സ്വദേശികളായ സ്‌കൂള്‍ കുട്ടികളെ കണ്ടെത്തി. കൂട്ടിക്കല്‍ വെട്ടിക്കാനം എല്‍ പി സ്‌കൂളിലെ നാലാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായത് .അമൃത് എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത് . ഇരുവരും രാവിലെ സ്‌കൂളില്‍ പോയതാണ്. വൈകീട്ട് സ്‌കൂള്‍ വിടുന്ന സമയത്തും വീട്ടിലെത്തിയില്ല. അന്വേഷിച്ചപ്പോള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിയതായും വിവരം കിട്ടി. ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഈ തിരച്ചിലിനിടയില്‍ സ്‌കൂളിനടുത്തുള്ള റമ്പുട്ടാന്‍ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കിട്ടിയത്.