Thursday, May 2, 2024
keralaNews

32 തദ്ദേശഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.

32 തദ്ദേശഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. കോട്ടയം കാണക്കാരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു.വി.ജി അനില്‍കുമാര്‍ 338 വോട്ടിന് ജയിച്ചു.ഇരിങ്ങാലക്കുട ചാലാംപാടം ഡിവിഷന്‍ യു.ഡി.എഫ് നിലനിര്‍ത്തി.പിറവം നഗസരഭാ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ഇടപ്പളളി ചിറ ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 20 വോട്ടിന് ജയിച്ചു.കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ പഞ്ചായത്തില്‍ 12ാം സീറ്റില്‍ യുഡിഎഫും കാണക്കാരി പഞ്ചായത്ത് 9ാം വാര്‍ഡില്‍ എല്‍ഡിഎഫും ജയിച്ചു. മാഞ്ഞൂരില്‍ യുഡിഎഫ് സീറ്റ് നില നിര്‍ത്തി. കാണക്കാരി 9ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് 240 വോട്ടുകള്‍ക്ക് ജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡില്‍ ഒരു വോട്ടിന് ബിജെപി ജയിച്ചു.രാജാക്കാട് യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇടമലക്കുടിയില്‍ എല്‍ഡിഎഫിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പ് ഫലം ഇരു പഞ്ചായത്തിലും ഭരണത്തെ ബാധിക്കില്ല. തിരുവനന്തപുരം വിതുര പഞ്ചായത്ത് പൊന്നാംചുണ്ട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് മൂന്നാമതായി.കൊച്ചി കോര്‍പറേഷനില്‍ ഉപതിരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ ബിന്ദു ശിവന്‍ യുഡിഎഫിലെ പി.ഡി. മാര്‍ട്ടിനെ 687 വോട്ടിനു പരാജയപ്പെടുത്തി. ഈ വിജയത്തോടെ 74 അംഗ കൗണ്‍സിലില്‍ 4 സ്വതന്ത്രരുടെ ഉള്‍പ്പെടെ 37 പേരുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. യുഡിഎഫിനു 32 പേരുടെ പിന്തുണയേയുള്ളൂ. ബിജെപിക്ക് 4 അംഗങ്ങളും. ബിജെപി കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് ഒരംഗത്തിന്റെ കൂടി ഒഴിവുണ്ട്.ഇരിങ്ങാലക്കുട യുഡിഎഫിന് . ചാലാംപാടം ഡിവിഷനില്‍ യുഡിഎഫ് ജയിച്ചു. നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് ഉണ്ണികുള്ളത്ത് യു.ഡി.ഫിന് ജയം. ഭരണം നിലനിര്‍ത്തി.

കാഞ്ഞങ്ങാട് നഗരസഭ മുപ്പതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.യുഡിഎഫ് ജയം: മലപ്പുറം തിരുവാലി, തൃശൂര്‍ കടപ്പുറം, കോട്ടയം മാഞ്ഞൂര്‍, ഇടുക്കി രാജാക്കാട്.ബിജെപി ജയം: ഇടമലക്കുടി ഇഡലിപ്പാറ, എല്‍ഡിഎഫ് സീറ്റില്‍ ജയം ഒരു വോട്ടിന്.ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ 7 വാര്‍ഡുകളിലെ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനന്തു രമേശന് 635 വോട്ട് ലീഡ്. ഡിവിഷനില്‍ ആകെ 52 വാര്‍ഡുകളുണ്ട്.ലീമ ജോജോ രാജി വച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ്.