Tuesday, May 14, 2024
keralaNews

കൊല്ലത്ത് മദ്യപിച്ചെത്തി മാതാപിതാക്കളെ മര്‍ദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

കൊല്ലം: മദ്യപിച്ചെത്തി മാതാപിതാക്കളെ മര്‍ദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം ശൂരനാട് സ്വദേശി ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്റെ പിതാവ് ഇബ്രാഹിം കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഥിരമായി ഷിബു മദ്യപിച്ച് ബഹളമുണ്ടാക്കുകയും മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരി 26ന് ഷിബു മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന ഷിബുവിന്റെ പിതാവിനേയും അമ്മയേയും മര്‍ദ്ദിക്കുകയും ചെയ്തു.മര്‍ദ്ദനത്തിനിടെയില്‍ പിതാവ് ഇബ്രാഹിം കുട്ടി കയ്യില്‍ കിട്ടിയ കല്ല് കൊണ്ട് ഷിബുവിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഷിബു നേരത്തെയും മാതാപിതാക്കളെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്.