Saturday, May 4, 2024
keralaNews

30 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ കോടയുമായി പ്രതികള്‍ പിടിയില്‍

കോട്ടയം ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 30 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ കോടയും കണ്ടെത്തി പിടികൂടിയിരിക്കുന്നു. സംഭവത്തില്‍ പത്തനംത്തിട്ട സ്വദേശിയായ സജികൂമാര്‍, അജികുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് 30 ലിറ്റര്‍ ചാരായം പിടികൂടിയിരിക്കുന്നത്.പൊന്‍കുന്നത്ത് പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പത്തനംത്തിട്ട നാറാണംതോട് സ്വദേശി സജികുമാര്‍ കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 30 ലിറ്റര്‍ ചാരായം പിടികൂടിയത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ സുഹൃത്ത് അജികുമാരിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 150 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് കണ്ടെത്തി പിടിച്ചെടുത്തു.