Sunday, April 28, 2024
HealthkeralaNews

250 രൂപയാക്കി ഇന്ത്യ, എതിര്‍ത്ത് കമ്പനികള്‍; വിപണിയില്‍ വാക്സീന്‍ ‘വില യുദ്ധം’

കോവിഡ് വാക്‌സീന്‍ എന്നു വരുമെന്ന ആകാംക്ഷയ്‌ക്കൊപ്പം എല്ലാവരുടെയും ആശങ്ക വാക്‌സീനെന്തു വില വരുമെന്നതിലായിരുന്നു. തല്‍ക്കാലത്തേക്കെങ്കിലും ഇക്കാര്യത്തില്‍ ആശ്വാസത്തിന്റെ വിലയിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കു വാക്‌സീന്‍ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതി വാക്‌സീന്‍ കുത്തിവയ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നു. ഇതുവരെ കുത്തിവച്ച വാക്‌സീന്റെ 95 ശതമാനത്തിലധികവും സൗജന്യമായി നല്‍കാന്‍ ഇന്ത്യയ്ക്കായി.ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്‌സീന്‍ നല്‍കിയ ആദ്യ ഘട്ടത്തില്‍ പൂര്‍ണമായും സൗജന്യമായിരുന്നു വാക്‌സീന്‍ വിതരണം. കഴിഞ്ഞദിവസം 60നു മുകളിലുള്ളവര്‍ക്കും 4559 പ്രായക്കാരില്‍ മറ്റു ഗുരുതര രോഗമുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കുന്ന രണ്ടാം ഘട്ടത്തിനു തുടക്കമിട്ടു. ഇതിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയുള്ള വാക്‌സീന്‍ വിതരണം പൂര്‍ണമായും സൗജന്യമാക്കി. സ്വകാര്യ ആശുപത്രികളിലൂടെയുള്ള വാക്‌സീന്‍ ഡോസ് ഒന്നിനു പരമാവധി 250 രൂപയില്‍ കൂടരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.