Sunday, May 12, 2024
keralaNews

മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത പോലിസ് ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍. പിടി തോമസാണ് സഭയില്‍ മോന്‍സന്റെ തട്ടിപ്പില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.മോന്‍സന് പോലിസ് മേധാവി ബെഹ്റയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പോലിസ് സമ്മേളനത്തില്‍ ഇറ്റലിയില്‍ നിന്നുള്ള ഇടനിലക്കാരിയും മോന്‍സനും പങ്കെടുത്തിരുന്നു. കെ സുധാകരന്‍ ഒന്നും മറച്ചു വയ്ക്കാനില്ലെന്നും പി ടി തോമസ് അടിയന്തരപ്രമേയത്തിന് അനുമതി തേടി പറഞ്ഞു.ആരൊക്കെ എവിടെയൊക്കെ പോയി എന്ന് എല്ലാവര്‍ക്കുമറിയാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥര്‍ ആരെയും സഹായിച്ചിട്ടില്ല. 25 ലക്ഷം രൂപ ഒരു പ്രമുഖന്റെ സാന്നിധ്യത്തിലണ് കൈമാറിയത്. അന്വേഷണം എത്തേണ്ടിടത്ത് എത്തും. ആരും വേവലാതിപ്പെടേണ്ടതില്ല. ആരൊക്കൊ എവിടെ പോയി, തങ്ങി, ചികില്‍സ തേടി എന്നൊക്കൊ എല്ലാവര്‍ക്കും അറിയാം.കുറ്റവാളികള്‍ക്കെതിരേ ഒരു ദാക്ഷണ്യവുമുണ്ടാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.അറിയപ്പെടുന്ന പലരും സൗന്ദര്യ ചികില്‍സക്ക് പോയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ അഭിപ്രായപ്പെട്ടു.