Thursday, May 2, 2024
HealthkeralaNews

എന്താണ് ഡ്രൈ റണ്‍?എങ്ങനെയാണ് ഇത് നടത്തുന്നത്?

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുകയാണ്. രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുക. എന്നാല്‍ അധികമാര്‍ക്കും ഡ്രൈ റണ്‍ എങ്ങനെയാണ് നടത്തുക എന്നത് മനസിലായിട്ടില്ലെന്ന് വേണം കരുതാന്‍. എന്താണ് ഡ്രൈ റണ്‍, ഇത് എങ്ങനെയാണ് നടത്തുക? എന്ന് അറിയാം.വാക്‌സിന്‍ വിതരണത്തിന്റെ മുന്നൊരുക്കങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സിന്‍ കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വെച്ചു തന്നെ ആവിഷ്‌കരിക്കുന്നതാണ് ഡ്രൈ റണ്‍. 22 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഓരോ കേന്ദ്രത്തിലുമുണ്ടാകുക.വാക്‌സിന്‍ വിതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാജ്യവ്യാപകമായി ഡ്രൈ റണ്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും തിരഞ്ഞെടുത്ത നാല് ജില്ലകളില്‍ ഡ്രൈ റണ്‍ നടത്തുന്നത്. ഡ്രൈ റണ്ണിന്റെ ഭാഗമായി 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതീകാത്മകമായി വാക്‌സിന്‍ നല്‍കുന്നത്. ഇവരെ കൃത്യമായി നിരീക്ഷിക്കും. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ ശേഷം ഡോക്ടറുടെ സാന്നിധ്യത്തില്‍ വാക്‌സിനേഷന്‍ നല്‍കും. ഇതിനു ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ അര മണിക്കൂര്‍ നിരീക്ഷിച്ച ശേഷം പറഞ്ഞയയ്ക്കും