Saturday, May 11, 2024
educationkeralaNews

10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ വൈകിട്ടുവരെ ക്ലാസ് : വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം :10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ വൈകിട്ടുവരെ ക്ലാസുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിലവില്‍ ഉച്ചവരെയാണ് ക്ലാസ്. പാഠഭാഗങ്ങള്‍ വേഗത്തില്‍ തീര്‍ക്കുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതല്‍ സാധാരണ രീതിയില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഫൈനല്‍ പരീക്ഷയായതിനാല്‍ പാഠഭാഗങ്ങള്‍ വേഗത്തില്‍ തീര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ലാസുകള്‍ നടത്തേണ്ട മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകള്‍ക്കു പുറമേ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും. 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ക്ലാസിന്റെ സമയക്രമം അടുത്തയാഴ്ച തീരുമാനിക്കും.