Wednesday, May 1, 2024
indiaNews

ലത മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരം

മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഗായിക ലത മങ്കേഷ്‌കറെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചു.10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവില്‍ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റി. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളായതായും നിരീക്ഷണത്തിലിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.1942-ല്‍ തന്റെ 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മ അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ ഗായികയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയുമായി എത്തിയത്.ബോളിവുഡ് താരങ്ങളായ രവീണ ടണ്ടനും അഫ്താബ് ശിവദാസനിയും ട്വീറ്റുമായി രംഗത്തെത്തി.’പ്രാര്‍ത്ഥനകള്‍ ഞങ്ങളുടെ രാപ്പാടി ലതാ മങ്കേഷ്‌കര്‍ ജിക്ക് വേഗം സുഖം പ്രാപിക്കട്ടെ’, എന്നാണ് രവീണ ട്വീറ്റ് ചെയ്തത്. ”മങ്കേഷ്‌കര്‍ലത ജിയുടെ വീണ്ടെടുപ്പിനായി ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍. ഇന്ത്യയുടെ യഥാര്‍ത്ഥ ഇതിഹാസവും രത്‌നവും’, എന്നാണ് അഫ്താബ് കുറിച്ചത്.