Thursday, March 28, 2024
indiaNews

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നമിബിയന്‍- മര്‍സാര്‍ മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശത്തെത്തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്.ഭീകരരുടെ ഭാഗത്തുനിന്നുള്ള പ്രകോപനം ഏറ്റുമുട്ടലില്‍ കലാശിക്കുകയും രണ്ട് ഭീകരരെ വധിക്കുകയുമായിരുന്നെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭീകരരെ തിരിച്ചറിയാനുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ ഏത് തീവ്രവാദ ഗ്രുപ്പില്‍പ്പെട്ടതാണെന്ന് അതിനു ശേഷമേ സ്ഥീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.