Saturday, May 4, 2024
indiaNews

ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡല്‍ഹിയിലും സമീപസംസ്ഥാനങ്ങളിലും മഞ്ഞും തണുപ്പും അതിരൂക്ഷമായതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഴ്ച പരിധി കുറഞ്ഞതിനെത്തുടര്‍ന്ന് വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളില്‍ പകല്‍ താപനില 10 ഡിഗ്രി സെല്‍സിയസിന് താഴെയാണ്. ശീതക്കാറ്റുമുണ്ട്. ഇവിടങ്ങളില്‍ ഇന്ന് റെഡ് അലര്‍ട്ടും നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടുമാണ്. യുപി, അസം, ബംഗാള്‍, ജമ്മുകശ്മീര്‍, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച പരിധി കുറഞ്ഞു. ചണ്ഡീഗഡ്, വാരണാസി, ലഖ്‌നൗ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ രാവിലെ മറ്റിടങ്ങളിലേക്ക് തിരിച്ച് വിട്ടു. മൂന്ന് വിമാനങ്ങള്‍ ഡല്‍ഹിയില്‍ ഇറക്കി.

ഡല്‍ഹിയിലേക്കുള്ള മുപ്പതോളം ട്രെയിനുകള്‍ മൂന്ന് മണിക്കൂര്‍ വരെ വൈകി. നോയിഡ ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ രാത്രി 9 മുതല്‍ രാവിലെ 7 മണി വരെ വരെ നിര്‍ത്തിവച്ചു. സര്‍വീസ് ഉള്ളപ്പോള്‍ വേഗപരിധി മണിക്കൂറില്‍ 75 കിലോമീറ്ററാക്കാനും തീരുമാനിച്ചു. നുഴഞ്ഞുകയറ്റ സാധ്യത മുന്നില്‍ കണ്ട് വാഗഅട്ടാരി അതിര്‍ത്തി അടക്കമുള്ള മേഖലകളില്‍ സുരക്ഷ ശക്തമാക്കി.