Friday, May 17, 2024
indiakeralaNews

ഹെലികോപ്റ്റര്‍ അപകടം; താഴ്ന്നു പറക്കുന്നതിനിടെ മലയിടുക്കിലെവിടെയെങ്കിലുമോ മരങ്ങളിലോ കോപ്റ്ററിന്റെ ചിറക് തട്ടിയതാവാം

ന്യൂഡല്‍ഹി; സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതു സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നു. എന്‍ജിന്‍ തകരാറല്ല, മറിച്ച് താഴ്ന്നു പറക്കുന്നതിനിടെ മലയിടുക്കിലെവിടെയെങ്കിലുമോ മരങ്ങളിലോ കോപ്റ്ററിന്റെ ചിറക് തട്ടിയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള വിവിഐപികള്‍ സഞ്ചരിക്കുന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററാണ് ‘മി17 വി5’. വിവിഐപികളുടെ യാത്രയ്ക്കു മുന്നോടിയായി കോപ്റ്ററിന്റെ പ്രവര്‍ത്തനക്ഷമത, അതതു താവളത്തിലെ കമാന്‍ഡര്‍ പരിശോധിച്ച് ഉറപ്പാക്കും. ഇതിനു ശേഷമേ പറക്കാന്‍ അനുമതി നല്‍കൂ. പറന്നിറങ്ങുന്ന താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും സൂക്ഷ്മമായി പരിശോധിക്കും. പൈലറ്റുമാരില്‍ ഏറ്റവും മികച്ചവരെയാണ് നിയോഗിക്കുക.