Thursday, May 16, 2024
keralaLocal NewsNews

പ്രതിഷേധത്തിനൊടുവില്‍ എരുമേലിയില്‍ കോവിഡ് പരിശോധന ലാബ് തുറന്നു .

കോവിഡ് സുരക്ഷ മാനദണ്ഡപ്രകാരം ലാബ് പ്രവര്‍ത്തിക്കണമെന്ന് പോലീസിന്റെ നിര്‍ദ്ദേശത്തിന്റെ പിന്നാലെ ലാബ് അടച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ലാബ് തുറന്നു . എരുമേലി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന കോവിഡ് പരിശോധന ലാബിന്റെ പ്രവര്‍ത്തനമാണ് നിരവധി പേരെ ദുരിതത്തിലാക്കിയത് . ഇന്നലെ ഉച്ചയോടെയാണ് പോലീസെത്തി ലാബിലിരിക്കുന്നവര്‍ എല്ലാവരും പി. പി കിറ്റ് ധരിക്കണെമെന്ന് ആവശ്യപ്പെട്ടത്. ലാബിലെ മൂന്ന് ജോലിക്കാരില്‍ രണ്ട് പേര്‍ മാത്രമാണ് പി പി കിറ്റ് ധരിച്ചിരുന്നതെന്നും – ക്യാഷ് കൗണ്ടറിലുള്ളയാള്‍ കിറ്റ് ധരിച്ചിരുന്നില്ലെന്നും എരുമേലി പോലീസ് എസ് എച്ച് ഒ എ.ഫിറോസ് പറഞ്ഞു . ലാബില്‍ ടെസ്റ്റിനായി
എത്തുന്നവര്‍ കൂട്ടമായാണ് നില്‍ക്കുന്നതെന്നും സാമൂഹിക അകലം പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലാബില്‍ പരിശോധനക്കായി രണ്ട് പേര്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നതെന്നും റോഡിന് എതിര്‍വശത്തായി നിന്നവര്‍ റിസള്‍ട്ട് വാങ്ങാനായി വന്നവരായിരുന്നുവെന്നും ലാബുകാര്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെവൈകിട്ട് ലാബ് അടക്കുകയും ഇന്ന് തുറക്കാതിരുന്നതുമാണ് പ്രതിഷേധത്തിന് കാരണമായത് .എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശാനുസരണം ലാബ് ഇപ്പോള്‍ തുറന്നതെന്നും ലാബിലെ ജോലിക്കാര്‍ പറഞ്ഞു . കോവിഡിന്റെ ദുരിതത്തില്‍പ്പെട്ട് ടെസ്റ്റ് ചെയ്യാനായി നെട്ടോട്ടമോടുമ്പോഴാണ് എരുമേലിയിലെ എക സ്വകാര്യ ലാബ് അടച്ചത് .എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശാനുസരമാണ് ലാബ് പൂട്ടിച്ചതെന്നുള്ള പ്രചരണം തെറ്റാണെന്ന് എസ് എച്ച് ഒ. എ. ഫിറോസ് പറഞ്ഞു .