Saturday, May 18, 2024
keralaNews

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈയില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. മഴയും വെള്ളക്കെട്ടുകളുമുണ്ടായ സാഹചര്യത്തില്‍ അപകടസാധ്യത കൂടുതലാണെന്നും ജനങ്ങള്‍ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ബൈക്ക് യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.സംസ്ഥാനത്തെ 16 ജില്ലകളില്‍ ഇന്ന് അവധിയാണ്. ചെന്നൈയിലെ 11 സബ് വേകള്‍ അടച്ചു. 3 മണിക്കൂര്‍ കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ വൈകി. തിരദേശ ജില്ലകളില്‍ വ്യാപകമായി കൃഷി നാശമുണ്ടായി. കടലൂര്‍ ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.