Saturday, April 27, 2024
keralaNewspolitics

വനിത നേതാവിനെ മര്‍ദ്ദിച്ച കേസ്; തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്

ആലപ്പുഴ : എന്‍പിസി വനിത നേതാവിനെ മര്‍ദ്ദിച്ച കേസില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ കേസ്. ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ച് എന്‍പിസി വനിത നേതാവിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 23 നായിരുന്നു സംഭവം. ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് വനിത നേതാവിനെ കൂട്ടം ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. സംസ്ഥാന നിര്‍വ്വാഹ സമിതി അംഗവും മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ആലിസ് ജോസിയെ എംഎല്‍എയുടെ നേതൃത്വത്തില്‍ വളഞ്ഞിട്ട് ആക്രമിച്ചുവെന്നാണ് പരാതി. ഈ ആക്രമണത്തിനിടെ ആലിസ് ജോസിക്ക് കാലിന് പരിക്കേറ്റു. അന്ന് തന്നെ എംഎല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ ആലപ്പുഴ മജിസ്ട്രേറ്റിനെ സമീപിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തോമസ് കെ തോമസ് കൂടാതെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജോബി, സംസ്ഥാന നിര്‍വ്വാഹ സമിതി അംഗങ്ങളായ റഷീദ്, രഘുനാഥ് നായര്‍, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.