Sunday, May 19, 2024
keralaNews

ശബരിമല തീർത്ഥാടനമാരംഭിക്കാൻ രണ്ടാഴ്ച;എരുമേലിയിൽ ഒരുക്കങ്ങളെല്ലാം  ഇനി തുടങ്ങണം. 

എരുമേലി:കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അനിശ്ചിതത്വത്തിലായിരുന്ന  ശബരിമല തീർത്ഥാടനം ഇത്തവണ നിയന്ത്രണങ്ങൾ ഒഴിവാക്കി നടത്തുമെന്ന്  ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ഒരുക്കങ്ങളെല്ലാം ഇനി  തുടങ്ങണം.ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ ഇത്തവണ കൂടുതൽ  ഒരുക്കങ്ങൾ ചെയ്യേണ്ടിവരും. നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയാൽ എരുമേലിയിൽ വൻ തിരക്ക്‌ ഉണ്ടാകാനാണ് സാധ്യത.അങ്ങനെ വന്നാൽ ദേവസ്വം ബോർഡ്, പഞ്ചായത്ത്, പോലീസ്, സർക്കാർ വിവിധ വകുപ്പുകൾ എല്ലാവർക്കും.മുന്നോരുക്കങ്ങൾ ചെയ്യാൻ രണ്ടാഴ്ച മാത്രമാണുള്ളത്. ദേവസ്വം ബോർഡ് കടകളുടെ ലേലം ഒന്നുമായിട്ടില്ല.എന്നാൽ ദേവസ്വം ബോർഡ്  ശബരിമല തീർത്ഥാടകർക്കായി ലക്ഷങ്ങൾ ചെലവഴിച്ചുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് പഠിക്കാൻ ജില്ല കളക്ടർ കഴിഞ്ഞ ദിവസമാണ് എരുമേലി സന്ദർശിച്ചത്. ഇതിനിടെ ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാത വഴിയുള്ള യാത്ര സർക്കാർ നിരോധിച്ചതും തീർത്ഥാടനത്തെ സാരമായി ബാധിക്കും. ഇക്കാര്യത്തിൽ തീർത്ഥാടകരുടേയും,  ഹൈന്ദവ സംഘടനകളുടേയും പ്രതിഷേധത്തിനും എരുമേലി വേദിയാകും. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചാൽ  നിലവിലെ സാഹചര്യത്തിൽ  അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ഒരുക്കേണ്ടിവരും.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം, പമ്പ എന്നിവടങ്ങളിൽ ആലോചന യോഗങ്ങൾ നടന്നിരുന്നു.കനത്ത മഴയും – ഉരുൾ പൊട്ടലും തീർത്ഥാടന ക്രമീകരണങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ്  നാട്ടുകാർ .