Tuesday, May 14, 2024
GulfkeralaNewsObituaryworld

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.ബിഷക്കടുത്ത് അല്‍ റെയ്ന്‍ എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.