Friday, May 3, 2024
indiaNews

സൗജന്യമായി ഭക്ഷണം നല്‍കിയില്ല; ഹോട്ടല്‍ മാനേജര്‍ക്ക് പോലീസുകാരന്റെ ക്രൂരമര്‍ദ്ദനം

മുംബൈ: ഹോട്ടലില്‍ നിന്ന് സൗജന്യ ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ ഹോട്ടല്‍ മാനേജര്‍ക്ക് പോലീസുകാരന്റെ ക്രൂരമര്‍ദ്ദനം. മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡിസൈനിങ് ബാറിലാണ് സംഭവം. ഹോട്ടലിന്റെ മാനേജരായ ഗണേശ് പട്ടേലിനാണ് അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ വിക്രം പാട്ടീലിന്റെ മര്‍ദ്ദനമേറ്റത്. രാത്രി ഹോട്ടല്‍ അടയ്ക്കുന്ന സമയം കഴിഞ്ഞ ശേഷമാണ് വിക്രം പാട്ടീല്‍ ഹോട്ടലില്‍ എത്തിയത്. തനിക്ക് പാഴ്സലായി ഭക്ഷണം വേണമെന്നും, പണം നല്‍കാനാകില്ലെന്നുമാണ് ഇയാള്‍ ഹോട്ടല്‍ മാനേജരായ ഗണേശിനോട് പറഞ്ഞത്. എന്നാല്‍ സമയം 12.30 കഴിഞ്ഞുവെന്നും അടുക്കള അടച്ചുവെന്നും ഗണേശ് ഇയാളെ അറിയിച്ചു. ഇതില്‍ പ്രകോപിതനായിട്ടാണ് വിക്രം പാട്ടീല്‍ ഹോട്ടല്‍ മാനേജരെ മര്‍ദ്ദിച്ചത്.