Tuesday, May 14, 2024
keralaNews

കണമലയിൽ  മോട്ടോർ വാഹന വകുപ്പിന്റെ വാഹനം ഇടിച്ച്  ബൈക്ക് യാത്രക്കാരന് പരിക്ക്.  

എരുമേലി:മോട്ടോർ വാഹന വകുപ്പിന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്ക്. മത്സ്യബന്ധന കച്ചവടം നടത്തുന്ന കാളകെട്ടി സ്വദേശി രാജീവിനെ (27) ആണ്  പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണമല ഇറക്കത്തിലാണ് സംഭവം. ബൈക്കിൽ മത്സ്യവുമായി വരുന്നതിനിടെ എതിരെ വന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ രാജീവിനെ ഇതേ വാഹനത്തിൽ  കയറ്റി നിലക്കൽ ആശുപത്രിയിൽ എത്തിച്ചു.