Tuesday, May 21, 2024
Newsworld

ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി അഞ്ചു പേര്‍ മരിച്ചു

അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി അഞ്ചു പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് മേധാവി ഡാന്‍ തോംപ്‌സണ്‍ അറിയിച്ചു. വാഹനം ഓടിച്ചയാളെയും അപകടശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഭീകരാക്രമണമെന്നതിന് ഇതുവരെ സൂചനകളില്ലെന്നും പൊലീസ് അറിയിച്ചു. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു.