Tuesday, May 7, 2024
keralaNews

സ്വര്‍ണ വില വീണ്ടും കൂടി

സ്വര്‍ണ വില വീണ്ടും കൂടി. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,200 രൂപയായി.

ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4525 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.