Sunday, April 28, 2024
BusinesskeralaNews

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്.

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 200 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,325 രൂപ നിരക്കില്‍ സ്വര്‍ണ വില പവന് 34,600 രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1000 രൂപയാണ് സ്വര്‍ണത്തിന് ഇടിഞ്ഞത്. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ സ്വര്‍ണ വില 34,400 ല്‍ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു അത്.ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ചതും അന്താരാഷ്ട്ര വിപണിയിലെ ഇടിവും ആഭ്യന്തര വിപണയില്‍ പ്രതിഫലിച്ചിരുന്നു.