Sunday, May 5, 2024
keralaNews

സ്വര്‍ണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ഡെല്‍ഹിയില്‍ പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് 46,250 രൂപയാണ്. മുംബൈയില്‍ 46,120 രൂപയും, കൊല്‍ക്കത്തയില്‍ 46,650 രൂപയും, ചെന്നൈയില്‍ 44,520 രൂപയും, ബെന്‍ഗ്ലൂരുവലും ഹൈദരാബാദിലും 44,100 രൂപയുമാണ്.