Wednesday, May 22, 2024
keralaNewspolitics

ഏറ്റുമാനൂരില്‍ നായര്‍ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണം.

കോട്ടയം ഏറ്റുമാനൂരില്‍ നായര്‍ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ മുന്നണികള്‍ തയ്യാറാകണമെന്ന് മന്നം യുവജനവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മന്നം യുവജനവേദി ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. സമാന ചിന്താഗതിയുള്ള ഹിന്ദു വിചാരവേദി, മലയാള ദേശീയവേദി എന്നി സംഘടനകള്‍ പിന്തുണക്കും. ജാതിയും മതവുമാണ് മുന്നണികള്‍ പരിഗണിക്കുന്നത്. നായര്‍ സമൂഹത്തിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ മുന്നണികള്‍ തയ്യാറാകുന്നില്ല.ന്യൂനപക്ഷങ്ങളുടെ മാത്രം വിശ്വാസം ആര്‍ജിക്കാനാണ് മുന്നണികള്‍ ശ്രമിക്കുന്നതെന്നും  ഏറ്റുമാനൂരില്‍ ലതികാ സുഭാഷ് മത്സരിച്ചാല്‍ പിന്തണക്കുമെന്നും സമിതി ഭാരവാഹികള്‍

പറഞ്ഞു. പ്രസിഡന്റ് കെ.വി.ഹരിദാസ് അദ്ധ്യക്ഷനായി. ഭാരവാഹികളായ അഡ്വ.അനില്‍ ഐക്കര, സുനില്‍കുമാര്‍ കീരനാട്ട്, അമയന്നൂര്‍ ഹരി, അനൂപ് പയ്യപ്പാടി,  എന്നിവര്‍ സംസാരിച്ചു. 17ന് വിപുലമായ കണ്‍വെന്‍ഷന്‍ നടത്താനും യോഗം തീരുമാനിച്ചു.