Friday, May 10, 2024
keralaNewspolitics

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍;   നാളെ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: നാളെ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യും. ഇഡി കസ്റ്റഡിയിലിരിക്കെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക എന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പറഞ്ഞത് അസൂത്രിതമായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് സമന്‍സ് നല്‍കി.

എം.ശിവശങ്കറാണ് പിന്നിലെന്നും സ്വപ്ന തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഇഡി സമന്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്പോര്‍ട്സ് – യുവജനകാര്യ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍.