Friday, April 19, 2024
keralaNews

 അമ്മ വീട്ടില്‍ ഓടിക്കളിച്ച്  ഒന്നുമറിയാതെ ആര്‍ജവ്.

അഞ്ചല്‍ ഏറത്ത് സ്വദേശി ഉത്രയുടെ വേര്‍പാടിന്റെ വേദന അറിയാതെ, അച്ഛന്‍ ചെയ്ത കൊടും ക്രൂരതയുടെ ആഴമറിയാതെ ഏറത്ത് വെള്ളശേരിലെ അമ്മ വീട്ടില്‍ ഓടിക്കളിക്കുകയായിരുന്നു ഉത്രയുടെ മകന്‍ രണ്ടര വയസ്സുകാരന്‍ ആര്‍ജവ്.ഉത്രയുടെ മരണത്തിനു ശേഷം സൂരജിന്റെ സംരക്ഷണയില്‍ ആയിരുന്ന കുഞ്ഞിനെ നിയമസഹായത്തോടെയാണ് ഉത്രയുടെ കുടംബത്തിനു ലഭിച്ചത്.മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന കുറച്ചെങ്കിലും മറക്കുന്നത് ആര്‍ജവിന്റെ കളികളും ചിരിയും കാണുമ്പോഴാണെന്നു ഉത്രയുടെ അച്ഛന്‍ വിജയസേനനും അമ്മ മണിമേഖലയും പറയുന്നു. ഉത്രയുടെ സഹോദരന്‍ വിഷുവുമായും ആര്‍ജവ് നല്ല ചങ്ങാത്തത്തിലാണ്. ഇനി മകളുടെ കുഞ്ഞിനു ശോഭനമായ ഭാവി ഒരുക്കണം അതാണു ലക്ഷ്യം -വിജയസേനന്‍ പറയുന്നു.