Wednesday, April 24, 2024
BusinessindiakeralaNews

ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് ഇന്ന് മുതല്‍ മൊബൈല്‍ ഉപയോഗത്തിന് ചെലവേറും. എയര്‍ട്ടെല്ലിന് പിന്നാലെ വൊഡാഫോണ്‍ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകള്‍ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയര്‍ടെല്‍ കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് തല്‍കാലം വര്‍ധനയില്ല.