Friday, May 17, 2024
indiaNewspolitics

സ്വന്തം സമുദായത്തിന്റെ കാര്യത്തില്‍ ഷംസീര്‍ ഇതേ സമീപനം സ്വീകരിക്കുമോ; വി മുരളീധരന്‍

ദില്ലി: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എ?ന്‍ ഷം?സീറിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഷംസീറിന്റെ നിലപാട് ധാര്‍ഷ്ട്യമാണെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. സ്വന്തം സമുദായത്തിന്റെ കാര്യത്തില്‍ ഷംസീര്‍ ഇതേ സമീപനം സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്ത നിലപാട് ധാര്‍ഷ്ട്യവും വെല്ലുവിളിയുമാണ്. ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ നിലപാടിന് വില നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.                                                                                 ഹിന്ദു സമൂഹം ആരാധിക്കുന്ന മൂര്‍ത്തിയെ മിത്തായി കാണുന്ന സിപിഎം വിനായകാഷ്ഠകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് പറയുമോ എന്നും വി മുരളീധരന്‍ ചോദിച്ചു. ശാസ്ത്ര ബോധം എല്ലാ മതത്തിന്റെ കാര്യത്തിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.