Friday, April 26, 2024
indiaNewsworld

യു.എ.ഇ വിസയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും യു.എ.ഇയിലേക്ക് പോകാനുള്ള അനുമതി..

 

യു.എ.ഇ വിസയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും യു.എ.ഇയിലേക്ക് പോകാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവരെയും കയറ്റാന്‍ ഇന്ത്യയിലെയും യു.എ.ഇയിലെയും വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച യു.എ.ഇ പുതിയ വിസകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ത്യയിലെ സിവിന്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.

Leave a Reply