Wednesday, May 15, 2024
indiaNews

അസമില്‍ തുടര്‍ഭരണം ഉറപ്പാക്കി ബിജെപി.

അസമില്‍ തുടര്‍ഭരണം ഉറപ്പാക്കി ബിജെപി. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് അസമില്‍ ബിജെപി സഖ്യം ഫല സൂചനകള്‍ വന്ന 59 സീറ്റുകളില്‍ 43 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് സഖ്യം 16 ഇടത്താണ് ലീഡ് ചെയ്യുന്നത്. അനൗദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് അസമില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷം കഴിഞ്ഞിട്ടുണ്ട്.പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന അസമില്‍ ബിജെപി സഖ്യം പരാജയപ്പെടുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ ബിജെപി രണ്ടാം വട്ടവും ഭരണത്തിലെത്തുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന അസമില്‍ ബിജെപി സഖ്യം പരാജയപ്പെടുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ ബിജെപി രണ്ടാം വട്ടവും ഭരണത്തിലെത്തുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.