Monday, April 29, 2024
keralaNews

സ്വകാര്യ ബസിലെ ജോലിക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചു 

എരുമേലി: ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന്  ആരോപിച്ച് സ്വകാര്യ ബസിലെ ജോലിക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചു. മണിമല സ്വദേശി അച്ചുവിനാണ് തലക്ക് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ എരുമേലി  പ്രൈവറ്റ് ബസ് സ്റ്റാൻന്റിലായിരുന്നു സംഭവം.സംഭവത്തിൽ  പോലീസ് കേസെടുത്തതായി എസ്.എച്ച്. ഒ  വി.വി അനിൽകുമാർ പറഞ്ഞു.യാത്രയെ ചൊല്ലിയുള്ള തർക്കമാണെന്നും – അക്രമിച്ചയാളെ തിരിച്ചറിഞ്ഞതായും  അദ്ദേഹം പറഞ്ഞു .