Friday, March 29, 2024
indiaNews

രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗുലാം നബി ആസാദ്.

രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്ന് ആസാദ് തുറന്നുപറഞ്ഞു. 2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല. ഇതിനുവേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ 9 വര്‍ഷമായി ചവറ്റുകൊട്ടയിലാണ്. സോണിയ ഗാന്ധിക്കുപോലും കാര്യമായ റോളില്ല. തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഹേളിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷപദവിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ഗുലാംനബി ആസാദ് പാര്‍ട്ടി അംഗത്വം ഉള്‍പ്പെടെ ഒഴിഞ്ഞത്. നേതൃത്വത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന ജി23 നേതാക്കളിലെ പ്രമുഖനാണ് ആസാദ്.